റിയാദ്: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കി സൗദി. വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം ഈ വർഷം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വിദേശികൾ മാത്രമല്ല സ്വദേശികൾക്കും വാക്സിനേഷൻ നിർബന്ധമാണ്. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.