സ്വർണ്ണവും പണവും കവർന്ന ഹോം നഴ്സ് പിടിയിൽ





പത്തനംതിട്ട: 26 ലക്ഷവും 26 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ഹോം നഴ്‌സ്‌ പാറശാല കാരക്കോണം കുളത്തുങ്കല്‍ മേടയില്‍ ജയ (47) അറസ്‌റ്റില്‍. പെരുമ്പെട്ടി സ്വദേശിയുടെ വീട്ടില്‍നിന്നു കവര്‍ച്ച നടത്തി ഒളിവില്‍പോയ ഇവരെ എറണാകുളത്തുനിന്നാണ്‌ പെരുമ്പെട്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ജില്ലാ പോലീസ്‌ മേധാവി ആര്‍. നിശാന്തിനിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ റാന്നി ഡിവൈ.എസ്‌.പി. മാത്യു ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്പെട്ടി എസ്‌.എച്ച്‌.ഒ ചന്ദ്രദാസ്‌. എസ്‌, എസ്‌.ഐ: അനീഷ്‌ എ, സി.പി.ഒ: ജോണ്‍ സി. ശാമുവല്‍, ഡബ്ല്യു സി.പി.ഒ. സ്‌മിത കെ. ദാസ്‌ എന്നിവരുടെ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.

Previous Post Next Post