“ജെയിംസ് ബോണ്ട്” പ്രതി നായകൻ വിട വാങ്ങി








പ്രമുഖ യുഎസ് നടന്‍ യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. “ലിവ് ആന്‍ഡ് ലെറ്റ് ഡൈ” എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്‍ഗക്കാരന്‍ വില്ലനാണ് യാഫറ്റ്. ജെയിംസ് ബോണ്ടിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ വില്ലൻ വേഷത്തിലൂടെ ഹോളിവുഡ് ശ്രദ്ധ പിടിച്ചുപ്പറ്റാൻ ഈ വിഖ്യാത താരത്തിന് സാധിച്ചു.

ഫിലിപ്പീന്‍സിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. “ഏലിയനി”ലെ ഡെനിസ് പാര്‍ക്കര്‍ എന്ന എന്‍ജിനീയറായും “ഹോമിസൈഡ്: ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ്” ഉള്‍പ്പെടെയുള്ള ജനപ്രിയ ടിവി പരമ്പരകളിലൂടെയും ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
أحدث أقدم