എന്‍.സി.കെ നേതാവ് സുള്‍ഫിക്കര്‍ മയൂരിയാണ് എലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി. എന്നാല്‍, സ്ഥാനാര്‍ഥിക്കെതിരെ തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ആവശ്യം.
ഇത് പേമെന്റ് സീറ്റാണെന്നുള്ള ആരോപണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍പോലും ഇല്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റുകൊടുക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തത്.
ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് നേരത്തേ എട്ടു മണ്ഡലം കമ്മിറ്റികളും രണ്ടു ബ്ലോക്ക് കമ്മിറ്റികളും പ്രമേയം മുഖേന കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എലത്തൂരില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്നും സീറ്റ് തിരിച്ചെടുക്കില്ലെന്നും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെയാണ് വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തീരുമാനമായത്.