മലമ്പുഴയില്‍ സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. മലമ്പുഴയില്‍ എല്ലാവര്‍ക്കും അറിയാവുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് അവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് ചുവരെഴുത്ത് വരെ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം മാറിക്കൊടുക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് എ. പ്രഭാകരന്‍. അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളും നടക്കുന്നതുപോലെ പത്രാസോടെ നടക്കുന്നയാളല്ല. കൃഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടൊക്കെ ചുളുങ്ങിയിരിക്കാം. കോണ്‍ഗ്രസുകാര്‍ക്ക് ശക്തനായി തോന്നണമെങ്കില്‍ ഷര്‍ട്ട് ചുളുങ്ങാത്ത രൂപഭാവം വേണമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു