ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച മലയാളിയായ യുവാവ് അറസ്റ്റില്‍






ന്യൂഡൽഹി: ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മലയാളിയായ പ്രതി അറസ്റ്റില്‍.ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി 6നായിരന്നു കേസിനാസ്പദമായ സംഭവം.

യുവതിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് തന്റെ വീട്ടില്‍ ഒരു ഇന്റര്‍വ്യൂ നടക്കുന്നതായി പറഞ്ഞ് ഇയാള്‍ വീട്ടിലെത്തിക്കുകയായിരുന്നു. 

ആദ്യം യുവതി സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങളുണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ യുവതി ആരേയും കാണാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ ജോലിക്ക് പോയെന്നും ഉടന്‍ തിരിച്ചുവരുമെന്നുമായിരുന്നു പ്രതിയായ യുവാവിന്റെ മറുപടി.

തുടര്‍ന്ന് ഇയാള്‍ യുവതിക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ജ്യൂസ് കഴിച്ചയുടന്‍ ബോധരഹിതയായ യുവതിയെ യുവാവ് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി ബോധം വന്നതോടെയാണ് താന്‍ പീഡനത്തിനിരയായ കാര്യം യുവതി അറിഞ്ഞത്. പിന്നീട് യുവതി താമസിക്കുന്ന വീട്ടിലേക്ക് തിരികെ പോവുകയും ചെയ്തു. പരാതി ലഭിച്ചയുടന്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അതേസമയം, യുവതി ഇതുവരെ പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം വ്യക്തമല്ല.


أحدث أقدم