ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും അർധ സെഞ്ചുറിയുടെ ബലത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 എടുത്തിരുന്നു. 36 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 62 റണ്‍സ് നേടി പുറത്താകാതെ നിന്ന പത്താനാണ് ടോപ് സ്കോറർ. യുവരാജ് 41 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 60 റൺസ് അടിച്ചു കൂട്ടി. സച്ചിൻ 23 പന്തിൽ 30 റണ്‍സും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണറുമാരായ ദിൽഷനും ജയസൂര്യയും മികച്ച തുടക്കമാണ് കുറിച്ചത്. 62 റണ്‍സിലാണ് ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 21 റണ്‍സ് നേടിയ നായകൻ ദിൽഷനാണ് ആദ്യം പവലിയൻ കയറിയത്.
ജയസൂര്യ (43), ജയസിൻഹെ (40), വീരരത്നെ (38) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ തുടർച്ചയായ വിക്കറ്റ് നഷ്ടം ശ്രീലങ്കയെ പരാജയത്തിലേക്കു വീഴ്ത്തി. ശ്രീലങ്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് എടുക്കാനെ സാധിച്ചൂള്ളു.