ലക്‌നൗ: ആദ്യ രാത്രിയില്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ബിജിനോറിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള 'ആദ്യ രാത്രി'.
വീട്ടില്‍ ഏവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഭര്‍ത്താവിനെ ഭാരമുള്ള ഒരു വസ്തുകൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കാമുകനൊപ്പം ഒളിച്ചോടിയതായാണ് പരാതി.
യുവതി വെറും കയ്യോടെയല്ല കാമുകനൊപ്പം പോയത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും, 20,000 രൂപയും കൊണ്ടാണ് പോയത്. ഭര്ത്താവിന് ബോധം തെളിഞ്ഞതോടെയാണ് സംഭവം വീട്ടിലെ മറ്റുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.