ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കത്തക്ക വിധത്തിൽ പൊലീസ് സ്റ്റേഷനുള്ളിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം; നാലുവർഷത്തിലേറെ പഴക്കം അന്വേഷണം ആരംഭിച്ചു




ദൃശ്യം മോഡൽ കൊലപാതകം എന്ന് പറയാവുന്ന വിധത്തിലുള്ള കൊലപാതകങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അതിനോട് നൂറ് ശതമാനം ചേർത്ത് വയ്ക്കാവുന്ന വിധമുള്ള ഒരു കേസാണ് ഗുജറാത്തിലെ സൂറത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. നാലുവർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന പഴയ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സ്ത്രീയുടേതാണോ പുരുഷൻന്റേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില ഭാഗങ്ങൾ കണ്ടെത്താനാകാത്തതും പൊലീസിന് വലയ്ക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാമെന്ന് അധികൃതർ അറിയിച്ചു.
أحدث أقدم