സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30 വരെയാക്കി




തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഇന്നുമുതല്‍ നടപ്പാക്കുന്ന നൈറ്റ് കര്‍ഫ്യു സംബന്ധിച്ചുള്ള ഉത്തരവിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

 സംസ്ഥാനത്ത് തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കില്ല. സ്ഥിതി പരിശോധിച്ച ശേഷം മാത്രം അക്കാര്യത്തില്‍ അന്തിമ തീരമാനമെടുക്കുകയുള്ളുവെന്ന് കോവിഡ് കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്
أحدث أقدم