തിരുവനന്തപുരം: മുതിര്‍ന്ന രാഷ്രീയ നേതാവ് കെ ആര്‍ ഗൗരിയമ്മ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഗൗരിയമ്മയ്ക്ക് വിട നല്‍കികൊണ്ട് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇത് നിഷേധിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു.
വ്യാജവാര്‍ത്തയുമായെത്തിയവര്‍ പോസ്റ്റുകള്‍ നീക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ.