യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.





കാഞ്ഞിരപ്പള്ളി: കപ്പാട് പുന്നച്ചുവട് ഭാഗത്ത് നിന്നും തമിഴ്‌നാട് സ്വദേശിയായ യുവാവിനെ  തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.

 ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, കാറില്‍ പിന്തുടര്‍ന്ന് ആക്രമിച്ച ശേഷം ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന ‍ ബാഗിനുള്ളിൽ നിന്നും പണം അപഹരിച്ച ശേഷം യുവാവിനെ കൊണ്ടുപോയ സ്ഥലത്ത് തിരികെ ഇറക്കി വിട്ടു.

സംഭവത്തില്‍ ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പില്‍ ലത്തീഫിന്റെ മകന്‍ ഫാസില്‍ ലത്തീഫ്(35), പത്തേക്കര്‍, കരോട്ട് പറമ്പില്‍ വീ്ട്ടില്‍ ഷാജിയുടെ മകന്‍ ഷിജാസ് ഷാജി(24), പാറക്കടവ് ചെരിയപുറത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റ മകന്‍ അസ്സീം സലാം(21) എന്നിവരാണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയോടെയാരുന്നു സംഭവം. വിവിധ കോഴി കടകളില്‍ നിന്നും കളക്ഷന്‍ പണം ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. ബാഗില്‍ ഉണ്ടായിരുന്ന 5000 രൂപ പ്രതികള്‍ തട്ടിയെടുത്തു.

ആഴ്ചകളോളം യുവാവിനെ നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതും കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കാറിന്റെ നമ്പര്‍  സഹിതം യുവാവ്പൊലീസില്‍ പരാതി നൽകിയത് ആണ് അക്രമി സംഘത്തെ പിടികൂടാൻ സഹായിച്ചത്.  പൊലീസ്  അന്വേഷണത്തില്‍ മൂവാറ്റുപുഴയിൽ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്നവരുടെയാണ് കാര്‍ എന്ന് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ  പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ്  പ്രതികൾ പിടിയിലായത്..


Previous Post Next Post