മേയ് ഒന്ന് മുതല്‍ സര്‍വിസ് നടത്തില്ലെന്ന് ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പ്പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം. ഈ തീരുമാനം പൊതുജനങ്ങളെ വലക്കുമെന്ന് ഉറപ്പാണ്.
നിലവില്‍ 9,500 ഓളം ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികള്‍ പറഞ്ഞു.