ഇന്ത്യ-യു.എ.ഇ യാത്ര നിരോധനം മെയ് 14 വരെ നീട്ടി

അബുദാബി :ഇന്ത്യയിൽ നിന്നും യു.എ.ഇ ലേക്കുള്ള യാത്ര വിമാന നിരോധനം വീണ്ടും പത്ത് ദിവസത്തേക്ക് നീട്ടി. ഇന്ത്യയിൽ നിന്നും യു.എ.ഇ ലേക്കുള്ള വിമാന സർവീസ് മെയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർ ലൈൻസ് ട്രാവൽ ഏജന്റുമാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു.

ഏപ്രിൽ 24 ന് രാത്രി 11.59 ന് ആരംഭിച്ച യാത്ര നിരോധനം 10 ദിവസം പിന്നിട്ട് മെയ് നാലിന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടിയത്. യു.എ.ഇ പൗരന്മാർ, ഇരു രാജ്യങ്ങളിലേയും നയതന്ത്രഉദ്യോഗസ്ഥർ, ബിസിനസുകാരുടെ വിമാനങ്ങൾ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ യാത്ര വിളക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയും വിമാനത്താവളത്തിലെ പിസിആർ പരിശോധനക്ക് വിദേയമാവുകയും വേണം.
രാജ്യത്ത് പ്രവേശിച്ചതിന് നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ പി സി ആർ പരിശോധനക്ക് വിധേയമാകണമെന്നും അധികൃതർ അറിയിച്ചു
Previous Post Next Post