ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആർപിഎഫ്. പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതം
പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് യുവതിയെ അജ്ഞാതന്‍ ഉപദ്രവിച്ചത്. ട്രെയിനിനു പുറത്തേക്കു ചാടിയ മുളന്തുരുത്തി സ്വദേശിനിക്ക് പരുക്കേറ്റു. കാഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. മുളന്തുരുത്തി സ്വദേശിയാണ് യുവതി. ട്രെയിനിന്റെ വാതിൽ അടച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.