കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് ഹോം ക്വാറന്‍റൈനില്‍ ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ഥിക്കുന്നു.
കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തുന്ന സമയത്ത് ആരാധകരോട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും വാക്സിന്‍ എടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താനും അല്ലു അര്‍ജുന്‍ ട്വിറ്ററിലൂടെ അറിയിച്ചു.