പ്രൊഫ പെരുന്ന വിജയൻ അന്തരിച്ചു.




ചങ്ങനാശ്ശേരി : ചരിത്ര അദ്ധ്യാപകനും നാടക സംവിധാനം ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിച്ച ചെങ്ങനാശ്ശേരി പെരുന്ന കിഴക്ക് മുദ്ര വീട്ടിൽ  പ്രൊഫ പെരുന്ന വിജയൻ (65) അന്തരിച്ചു. 

ഇന്ന് രാവിലെ 8.30 യോടെയാണ് അന്ത്യം .ദീർഘനാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. 
     
യൂണിവേഴ്സിറ്റി സ്കൂൾ തലങ്ങളിൽ വിദ്യാർത്ഥികളെ നാടകങ്ങളും മൈമും പരിശീലിപ്പിച്ചിരുന്നു.
സംസ്ഥാന നാടക വേദിയുടെ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റാണ്.
  
ഭാര്യ ശ്രീകുമാരി ദേവസ്വം ബോർഡ് കോളേജ് റിട്ട. പ്രൊഫസറാണ്.  മക്കൾ. ദീപു ശങ്കർ (ദുബായ്), ദിവ്യ.മരുമക്കൾ. വിദ്യ  (ഗുരുവായൂർ), രഞ്‌ജു (കരുനാഗപ്പള്ളി). 
സംസ്കാരം പിന്നീട്.
أحدث أقدم