വിഷുവിന് കേരളസാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകക്കെതിരെ ലൈവില്‍ അധിക്ഷേപവര്‍ഷം



വിഷു ദിനത്തില്‍ സാമ്പ്രദായിക രീതിയില്‍ കേരള സാരി ധരിച്ചില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തക ശാലിനിയുടെ വസ്ത്രധാരണത്തിനെതിരെയാണ് അസഭ്യവര്‍ഷം ചൊരിയുന്നത്.

ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന നമസ്‌തേ കേരളം പരിപാടിയുടെ അവതരണത്തിനിടെ യൂട്യൂബ് ലൈവിലാണ് ആക്രമണം. തീര്‍ത്തും ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ലൈവില്‍ നിറയുന്നത്.

വിഷു ആയിട്ട് ഇത് എന്ത് കോലം, ഏഷ്യാനെറ്റില്‍ സാരി ഉടുത്ത ആരും ഇല്ലേ, പോയി സാരി ഉടുക്ക്.., ചവിട്ടു നാടകത്തിനുള്ള പാവാട, നൈറ്റ് ഇട്ടോണ്ട് കിടക്കുന്ന പാവാട, ഇവള്‍ക്ക് ബിക്കിനി ഇട്ടൂടെ നാറി..തുടങ്ങിയാണ് അധിക്ഷേപം. ശാലിനി ഒരു മികച്ച അവതാരികയാണെന്നും എന്നാല്‍ വിഷുദിനത്തില്‍ കേരളസാരിയാണ് യോജിക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.

അതേസമയം ശാലിനിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. വസ്ത്രം ഒരാളുടെ തെരഞ്ഞെടുപ്പാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു.
أحدث أقدم