തിരു.: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ കേരള കോൺഗ്രസ് പരിവാർ വിഭാഗങ്ങളിൽ പുത്തൻ ധ്രുവീകരണം ഉരുത്തിരിഞ്ഞ് വരുമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ്.
എൽഡിഎഫിലും, യുഡിഎഫിലുമുള്ള വിവിധ കേരള കോൺഗ്രസ് പരിവാറുകളിൽ നിന്നും അസ്വസ്തരും നിരാശരുമായ നേതാക്കളും പ്രവർത്തകരും പുതിയ നീക്കത്തിന് നേതൃത്വം നൽകും ആത് എൻഡിഏ മുന്നണിക്ക് അനുകൂലമാകും. ഇത്തരം പ്രവർത്തനങ്ങൾക്ക് നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതൃത്വപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
കേരള കോൺഗ്രസിൽ ഡപ്യൂട്ടി ചെയർമാൻ പദവി നിഷേധിച്ച മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ആദ്ദേഹത്തോടൊപ്പമുള്ളവർക്കും 1964ലെ കേരള കോൺഗ്രസ് രൂപീകരണ ഘട്ടത്തിലെ പാർട്ടിയുടെ പ്രഖ്യാപിത നയമായിരുന്ന കോൺഗ്രസ് - കമ്യൂണിസ്റ്റ് വിരുദ്ധ മൂന്നാം ബദൽ രാഷ്ട്രീയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവണമെന്ന് കുരുവിള മാത്യൂസ് അഭ്യർത്ഥിച്ചു.