കൊവിഡ് പ്രതിരോധത്തിന് സൈന്യവും; താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും.




ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി.

കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ സൈന്യം നേരിട്ട് താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും.

 സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


أحدث أقدم