തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതി എബിയുടെ കാൽ വെട്ടിയെടുത്ത കേസിൽ നാലുപേരെ പോലീസ് മെഡിക്കൽ കോളേജിൽ നിന്നും അറസ്റ്റു ചെയ്തു. മണ്ണന്തല സ്വദേശി മനോജ് (40), ശ്രീകാര്യം സ്വദേശി സുമേഷ്(28),പേരൂർക്കട സ്വദേശി വിനു കുമാർ (43), കുടപ്പനക്കുന്ന് സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത് .റോഡരികിൽ നിൽക്കവെയാണ് അക്രമം നടന്നത്. പ്രദേശത്തെ ഇരുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ശ്രീകാര്യത്ത് കാൽ വെട്ടിയെടുത്ത കേസ് : നാലുപേരെ അറസ്റ്റു ചെയ്തു
ജോവാൻ മധുമല
0