പ്രതിസന്ധി നേരിടുന്ന പാമ്പാടിയിലെ വ്യാപാരികൾ പുതുപ്പള്ളി M L A ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി നിവേദത്തിൽ വ്യാപാരികൾ മുന്നോട്ട് വച്ച നിർദ്ധേശങ്ങൾ ഇങ്ങനെ

1- ഭാഗികമായി ആഴ്ചയിൽ 2 ദിവസം എങ്കിലും കടകൾ തുറക്കുന്നതിനുള്ള അനുമതി തരുക.
2- ഐറ്റം തിരിച്ച് ഉള്ള കടകൾക്ക് ഓരോ ദിവസം നിശ്ചയിച്ച് തുറക്കാൻ അനുമതി നൽകുക.
3 - സമയ ക്ലിപ്തത മാറ്റുക. 24 മണിക്കൂറും അനുമതി നൽകിയാൽ കടകളിലെ തിരക്ക് ഒഴിവാക്കാം
4. നൈറ്റ് കർഫൂ പിൻവലിക്കുക.
5. എല്ലാ കടകളും തുറന്നു കൊണ്ട് . മാനദണ്ഡങ്ങൾ കർശനമാക്കുക.
6 - കടയിൽ ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തുക,
കസ്റ്റമേഴ്സ് 2 / 4 ൽ കൂടാൻ പാടില്ല
സാനിറ്റൈസർ ഉപയോഗിച്ച് മാത്രം കടയ്ക്കുള്ളിൽ പ്രവേശിക്കുക
മാസ്ക് നിർബന്ധമായും ശരിയായ രീതിയിൽ ധരിക്കുക , സാമൂഹിക അകലം പാലിക്കുക,തുടങ്ങി എല്ലാ നിയന്ത്രണങ്ങളും പാലിക്കുക
7- ആൾക്കാർ കൂടുതൽ വരുന്ന കടകൾ തുറന്നു കൊണ്ട് വല്ലപ്പോഴും കസ്റ്റമേഴ്സ് വരുന്ന കടകൾ അടയ്ക്കുന്നതിലെ അപാകത പരിഹരിക്കുക
8 - ഇതൊന്നും സാധ്യമല്ല എങ്കിൽ എല്ലാ ദിവസവും 4 മണിക്കൂർ എങ്കിലും എല്ലാ കടകളും തുറക്കുന്നതിന് അനുവദിക്കുക.
9 - ആവശ്യത്തിന് ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ലഭ്യമാക്കുക.
10. കടയിൽ കയറി അനാവശ്യ പിഴകൾ ചുമത്തുന്നത് ഒഴിവാക്കുക.
11- -2 ദിവസം മുമ്പെ മുൻ കൂർ അറിയിപ്പ് നൽകി കൊണ്ട് 7 ദിവസം മുഴുവൻ കടകളും അടയ്ക്കുക.
മെഡിക്കൽ store ഒഴികെ യാതൊരു കടകളും തുറക്കാൻ അനുവദിക്കാതിരിക്കുക.
ഇത്രയും നിർദ്ദേശങ്ങൾ MLA യ്ക്ക് സമർപ്പിച്ചു.

ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്നും സംസ്ഥാന തലത്തിൽ കോ വിഡ് പ്രോട്ടോകേളിൽ മാറ്റത്തിനായി ശ്രമിക്കുമെന്നും MLA പറഞ്ഞു 
أحدث أقدم