അമേരിക്കയിലെ ടെക്‌സസില്‍ തടാകത്തില്‍ വീണ മലയാളി യുവാവിനായി തിരച്ചില്‍ തുടരുന്നു

Jowan Madhumala
 International Desk Pampadykkaran news 

ഹ്യൂസ്റ്റണ്‍: വിനോദ യാത്രക്കിടയില്‍ ലേക്കില്‍ വീണ മലയാളി യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൂട്ടുകാരുമൊത്തു സാന്‍ അന്റോണിയയിലെ ലേക്ക് ക്യാനിയനില്‍ ബോട്ട് യാത്ര നടത്തുന്നതിനിടയില്‍ വെള്ളത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയതായിരുന്നു ജോയല്‍ പുത്തന്‍പുര എന്ന ഇരുപതുകാരന്‍. 

ഹ്യൂസ്റ്റണ്‍ ക്നാനായ കാത്തലിക് സമൂഹാംഗമായ ജിജോ -ലൈല ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത ആളാണ് ജോയല്‍. ഹ്യൂസ്റ്റണ്‍നില്‍ സ്ഥിരതാമസമാണ്. 

ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. ഉടനടി സ്ഥലത്തെത്തിയ സാന്‍ അന്റോണിയോ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരുന്നു. നൂതന സാമഗ്രികളും സ്കാനറും മറ്റും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എണ്‍പതു അടിയോളം ആഴത്തില്‍ വെള്ളമുള്ള ഒഴുക്കില്ലാത്ത ജലാശയമാണ് ലേക്ക് കാനിയെന്‍. അതുകൊണ്ടു തന്നെ പ്രകാശം കുറവായതിനാല്‍ രാത്രി 8.30 ഓടെ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
أحدث أقدم