രണ്ടാം മോഡിസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗൺ മുഴുവൻ അണുനശീകരണം നടത്തി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം നിർവഹിച്ച പരിപാടി രാവിലെ പത്തര മുതൽ വൈകുന്നേരം വരെ നീണ്ടുനിന്നു .
 ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സുനിൽ കുമാർ, യുവമോർച്ച നേതാക്കൻമാരായ അഭിജിത്ത് ബാബു, അഭിഷേക് ആർ കാരാണിയിൽ,ഗോകുൽ സുരേഷ്,അനന്തു വിനയൻ, സതീഷ് കുമാർ , വിഘ്‌നേശ്വർ ഗണേഷ്, ദീപക് ഹരി, ജെറാൾഡ്, ബിജെപി നേതാക്കൾ അനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ്കുമാർ, സൂരജ്, സേവാഭാരതി പ്രസിഡന്റ്‌ രതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
أحدث أقدم