ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ച് വയസ്സുകാരി മരിച്ചു






കോഴിക്കോട്: ചെമ്പനോടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു. 

വേലിക്കകത്ത് തോട്ടുമുക്കം സ്വദേശി ഷീന്‍ ജോര്‍ജിന്റെ മകള്‍ ആഗ്നസ് മരിയ ഷീനാണ് അടുത്ത വീടിനോട് ചേര്‍ന്നുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  
أحدث أقدم