തൃക്കൊടിത്താനത്ത് വാഹന പരിശോധനക്കിടെ കഞ്ചാവ് വില്പനക്കാർ പിടിയിലായി





ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് വാഹന പരിശോധനക്കിടെ പോലിസിന് സംശയം. കൂടുതൽ പരിശോധനയിൽ പിടിയിലായത് കഞ്ചാവ് വില്പനക്കാർ.
രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊൻപുഴ ഭാഗത്ത് വച്ച് കഞ്ചാവുമായി പിടികൂടി.

വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്താൻ വേണ്ടി കൊണ്ടുവന്ന 5 പൊതി കഞ്ചാവുമായിട്ടാണ് രണ്ടു പേരെ പിടികൂടിയത് . പോലീസിനെ കണ്ട് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച തൃക്കൊടിത്താനം സ്വദേശി ജോമോൻ (19) ,തോട്ടയ്ക്കാട് സ്വദേശി അക്ഷയ് ( 20) എന്നിവരെയാണ് ഓടിച്ചിട്ട് പിടികൂടിയത്.

തൃക്കൊടിത്താനം എസ്.ഐ പ്രദീപ് V. S, എസ്.ഐ (ട്രെയിനി) ജയകൃഷ്ണൻ T. S, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ.T.K, ജിത്തു. M എന്നിവർ ചേർന്നാണ് പ്രതി കളെ പിടികൂടിയത്.


أحدث أقدم