ഇന്ത്യക്ക്​ സഹായം തുടരുമെന്ന്​ കുവൈത്ത്​ വിദേശകാര്യ മന്ത്രി

കുവൈത്ത്​ സിറ്റി: ദുരിതകാലത്തെ അതിജയിക്കാൻ സുഹൃദ്​രാജ്യമായ ഇന്ത്യക്ക്​ സഹായം തുടരുമെന്ന്​ കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ അറിയിച്ചു
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



 കുവൈത്തി​െൻറ ​െഎക്യദാർഢ്യത്തിനും സഹായത്തിനും കേന്ദ്രമന്ത്രി എസ്​. ജയശങ്കർ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്​തു. ഇരുരാജ്യവും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധമാണ്​ ഇൗ പ്രയാസകാലത്ത്​ വെളിപ്പെടുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്​ പ്രതിസന്ധിയിൽ ഉഴലുന്ന ഇന്ത്യക്ക്​ സഹായം നൽകാൻ കുവൈത്ത്​ സംഭാവന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​.നിലവിൽ ഇന്ത്യക്ക് ഏറ്റവും അധികം സഹായങ്ങൾ അയക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് .
Previous Post Next Post