കരുതിയിരിക്കുക!!! വ്യാജ എഫ് ബി അക്കൗണ്ടുകൾ വീണ്ടും തലപൊക്കുന്നു... ഇത്തവണ എഡിജിപി യുടെ പേരിൽ




തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുക ഇപ്പോൾ പതിവായിരിക്കുകയാണ്.

 എഡിജിപി വിജയ് സാഖറെയുടെ പേരില്‍ ആണ് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും   പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. 

കൊച്ചി സ്വദേശിക്കാണ് ആദ്യം വിജയ് സാഖറെയുടെ ഫേസ്ബുക് അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചത്.
എഡിജിപിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സൈബർ വിഭാഗം മുഖേന അന്വേഷണം ആരംഭിച്ചു.

എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈൽ ചിത്രം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.


أحدث أقدم