ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതല്‍ വാക്‌സിന്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി.
18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സൗജന്യ വാക്‌സിനേഷന്‍ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കൊവിഡ് വാക്‌സിന്‍ കേരളം കമ്ബനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായി ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് തീരുമാനിച്ചതെന്ന് മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.