കോവിഡ് : തമിഴ് നടന്‍ പാണ്ഡു അന്തരിച്ചു.




തമിഴ് നടന്‍ പാണ്ഡു അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി തമിഴ്നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചയോടു കൂടി ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 

പ്രഭു, പഞ്ചു, പിന്റു എന്നിവര്‍ മക്കളാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രധാനമായും കോമഡി വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്. 2020 ല്‍ പുറത്തിറങ്ങിയ 'ഇന്ത നിലൈ മാറും' എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഐ.സി.യു.വില്‍ തുടരുന്നതായാണ് വിവരം.
أحدث أقدم