കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്‌സിന്റെ ആദ്യബാച്ച് ഇന്നെത്തും


കൊച്ചി :കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് ഇന്നെത്തുന്നത്.
വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഗുരുതര രോഗികൾക്കും പൊതു പ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന. 75 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സംസ്ഥാനം വിലകൊടുത്ത് വാങ്ങുന്നത്.

Previous Post Next Post