മാൾ ഓഫ് ട്രാവൻകൂറിന് സമീപം യുവാവ് മരിച്ച നിലയിൽ. കൊലപാതകമെന്ന് സംശയം

 

Jowan Madhumala
തിരുവനന്തപുരം : ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിന് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ്  (46) അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവ സ്ഥലത്ത് വഞ്ചിയൂർ പോലീസ് എത്തിയിട്ടുണ്ട്.സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

 
Previous Post Next Post