വാറ്റ് ചാരായവുമായി ഈരാറ്റുപേട്ടക്കാരുടെ ‘ജോണ്‍ ഹോനായിയും' കൂട്ടാളിയും അറസ്റ്റിൽ!


 


ഈരാറ്റുപേട്ട :  തീക്കോയി ഒറ്റയിട്ടിയില്‍ വീണ്ടും  ചാരായ വേട്ട. ഇത്തവണ
എക്സൈസ് സംഘത്തിന്റെ
 പിടിയില്‍ ആയത് വിനോദ സഞ്ചാരികളുടെ ഇടയില്‍ ‘ജോണ്‍ ഹോനായി ‘എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പള്ളിക്കുന്നേല്‍  റോയ് ജോസഫ് (45) ‘മില്‍മ കുഞ്ഞ് ‘എന്ന പേരിൽ അറിയപ്പെടുന്ന ചിറ്റേത്ത്  ആന്റണി ജോസഫ് (52) എന്നിവരാണ്. 

ഇവര്‍ സംയുക്തമായി വാറ്റ് ചാരായം നിര്‍മ്മിക്കുകയും പ്രദേശത്തെ പാല്‍ വിതരണക്കാരന്‍ ആയ മില്‍മ കുഞ്ഞ് എന്ന ആന്റണി പാല്‍ വിതരണത്തിന്റെ മറവില്‍ ചാരായം ഓട്ടോറിക്ഷയില്‍ ആവശ്യക്കാരായ പ്രദേശവാസികള്‍ക്കും വാഗമണ്‍, മാര്‍മല എന്നീ ടുറിസ്റ്റ് മേഖലകളില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇടയിലും  എത്തിച്ചു നല്‍കി വരികയായിരുന്നു .

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, ഷാഡോ എക്‌സൈസ് അംഗങ്ങളായ വിശാഖ് കെ വി, നൗഫല്‍ കെ കരിം എന്നിവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

നാളുകളായി വാറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മില്‍മ കുഞ്ഞിനൊപ്പം ഹോനായിയും ചേര്‍ന്നതോടെ  ‍ഈ മേഖലയിലെ ഒരു വ്യവസായമായി വാറ്റ് മാറുകയായിരുന്നു.

പല ക്രിമിനല്‍ കേസുകളിലും പ്രതികള്‍ ആയിരുന്ന ഇവരെ അതി സാഹസികമായാണ് എക്സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. ഇവര്‍ ചാരായം വില്പന നടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു .


Previous Post Next Post