വാകത്താനത്ത് വീണ്ടും ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് പരുക്ക്


വാകത്താനം:  
വാകത്താനത്ത്  വീണ്ടും ഡിവൈഎഫ്ഐയുടെ ആക്രമണം  രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ ഇന്ന് രാവിലെ റോബിൻ കെ ഡേവിഡ്, അരുൺ ജോസഫ് എന്നീ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ DYFI പ്രവർത്തകർ വീട് കയറി ആക്രമിക്കുകയായിരുന്നു  ഇരുവർക്കുംപരുക്ക് പറ്റുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. പോലീസ് കേസ് എടുത്ത് അന്യോഷണം ആരംഭിച്ചു  

  കടുവാകുഴിയിൽ 20 ഓളം വീട്ടുകാർ കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് മുൻപായി സിപിഎം ൽ നിന്ന് രാജി വെച്ച് കോൺഗ്രസ്‌ ൽ ചേരുകയും അവരുടെ കുട്ടികൾ യൂത്ത് കോൺഗ്രസ്‌ കെ എസ് യു മെമ്പർഷിപ്പിലേയ്ക്ക് വരുകയും  ചെയ്തു.
ഈ ലോക്ക് ഡൗൺ കാലത്ത് യൂത്ത് കെയർ ന്റെ പ്രവർത്തനങ്ങൾ നടത്തുന്ന 17 ആം വാർഡിൽ ഉള്ള ഈ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ പലവിധമായ പ്രശ്നങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു
أحدث أقدم