ചര്‍ച്ച പരാജയം; സംസ്ഥാനത്ത് ബാറുകൾ അടഞ്ഞുതന്നെ കിടക്കും

ജോവാൻ മധുമല 
ഇന്ന് ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും നടത്തിയ ചർച്ച പരാജയമായി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സംസ്ഥാനം വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഈ കാര്യത്തിൽ ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചർച്ചയിൽ പറയുകയായിരുന്നു.

നിലവിലെ സാഹചര്യം വിലയിരുത്തി സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിക്കുകയും ചെയ്തു. പക്ഷെ നഷ്‌ടം സഹിച്ച് മദ്യവില്പയില്ലെന്ന് ബാറുടമകള്‍ ഇതോടെ അറിയിച്ചു 
ഏകപക്ഷീയമായി വെയർഹൗസ് മാർജിൻ ഉയർത്തിയ ബെവ്കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇപ്പോള്‍ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളും കഴിഞ്ഞ തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ലാഭ വിഹിതം വളരെ കുറവായതിനാല്‍ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.


 

Previous Post Next Post