13 കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്റെ പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു

 

പത്തനംതിട്ട : പത്തനംതിട്ട ആറന്മുളയില്‍ 13 കാരിയെ പീഡിപ്പിച്ചു. രണ്ടാനച്ഛന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കള്‍ക്കുമെതിരെ ആറന്മുള പൊലീസ് കേസെടുത്തു. 

ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 13 കാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. 

പഞ്ചായത്ത് അംഗം വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവ് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുത്തത്.


أحدث أقدم