വണ്‍ഡേ മിറര്‍; കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു 

കൊല്ലം സ്വദേശി രേഷ്മയുടേയും അജ്ഞാത ഫേയ്‌സ്ബുക് കാമുകന്റെയും കഥ സിനിമയാകുന്നു. വണ്‍ഡേ മിറർ എന്ന പേരിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. സന്തോഷ് കൈമളിന്റെ ആണ് തിരക്കഥ. ഫാമിലി സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗവും ഫേക്ക് പ്രൊഫൈലുകളുമൊക്കെയാണ് ചിത്രത്തിന്റെ വിഷയം. 

Previous Post Next Post