ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; കമല്‍പ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചു 

ടോക്യോ: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 

ഗ്രൂപ്പ് ബിയില്‍ 64.00 മീറ്റര്‍ കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നത്. 66.42 മീറ്റര്‍ കണ്ടെത്തിയ അമേരിക്കയുടെ ഓള്‍മന്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഗ്രൂപ്പ് എയിലെ എല്ലാ താരങ്ങളേയും മറികടക്കുന്ന പ്രകടനമാണ് കമല്‍പ്രീതില്‍ നിന്ന് വന്നത്.

ഫൈനലില്‍ കടന്നവരില്‍ ഒന്നാമത് എത്തിയ അമേരിക്കന്‍ താരത്തിന്റെ മികച്ച സ്‌കോര്‍ 66.42 ആണ്. ഇന്ത്യയുടെ കമല്‍പ്രീത് കൗറിന്റെ ബെസ്റ്റ് 63.97. മൂന്നാമത് നില്‍ക്കുന്ന ഇറ്റാലിയന്‍ താരത്തിന്റേത് 63.66. എല്ലാ ശ്രമത്തിലും 60ന് മുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് കമല്‍പ്രീതിനെ തുണച്ചത്.


أحدث أقدم