കുടുംബ വഴക്കിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

തുലാപ്പള്ളി:   കുടുംബ വഴക്കിനെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പത്തനംതിട്ട ജില്ല അതിര്‍ത്തിയില്‍ പമ്പാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തുലാപ്പളളി ഐത്തലപ്പടി ഭാഗത്ത് താമസിക്കുന്ന ചരിവ്കാലായില്‍ സാബു (45) ആണ് മരിച്ചത്. 

ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. മരിച്ച സാബുവിന്റെ ജ്യേഷ്ഠ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ഇവരുടെ മകന്‍ വീട്ടിലെ കറികത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പമ്പ പോലീസ് എസ് എച്ച് ഒ ബിബിന്‍ ഗോപിനാഥ് പറഞ്ഞു.

പരിക്കേറ്റ സാബുവിനെ കാഞ്ഞിരപ്പള്ളി താലുക്കാശു പത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ സാബു മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മരിച്ച സാബുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.സംഭവമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

أحدث أقدم