യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.തിരുവനന്തപുരം : യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.

റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ രാജേഷ് ഇവിടത്തെ ജീവനക്കാരിയായ  യുവതിയുടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയത്.

ഇത് തടയാൻ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിനുള്ള കാരണമെന്ന് ഇയാൾ ചികിത്സയിലിരിക്കെ മൊഴി നൽകിയിരിക്കുന്നത്.

أحدث أقدم