യന്ത്രത്തകരാർ; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി


തിരുവനന്തപുരം : എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി.

വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്.

പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം വീ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ച് സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ​ഗോ വി​മാ​നം ദ​മാ​മി​ൽ ചെ​ന്ന ശേ​ഷം യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന​താ​ണ്.
أحدث أقدم