ആറന്മുള പിഡനം: പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ പിടിയിൽപത്തനംതിട്ട:  ആറന്മുളയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കായംകുളം സ്വദേശി ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കുട്ടിയുടെ അമ്മ റിമാന്‍ഡിലാണ്.

വെള്ളിയാഴ്ചയാണ് ആറന്മുളയില്‍ പതിമൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു.

അമ്മയുമായി അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ഇതില്‍ പ്രതി ഷിബിന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് അമ്മയ്ക്ക് വാക്കുനല്‍കിയിരുന്നു. തന്റെ അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. തുടര്‍ന്ന് ചെങ്ങന്നൂരിലും പലയിടങ്ങളിലും വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടു. 

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട കുട്ടിയെ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ ഷിബിന്റെ സുഹൃത്ത് ഷിറാസ് കൊല്ലം കടയ്ക്കാവൂരിലേക്ക് കൊണ്ടുപോയത്. കേസില്‍ കുട്ടിയുടെ അമ്മ റിമാന്‍ഡിലാണ്.


أحدث أقدم