ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം

 
കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു.

വണ്ടിയില്‍ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി. ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.أحدث أقدم