പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം


കശ്മീർ : പുല്‍വാമ
ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം.​
ജയ്​ഷെ മുഹമ്മദ്​ കമാന്‍ഡര്‍ മുഹമ്മദ്​ ഇസ്​മായേല്‍ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ കൊല്ലപ്പെട്ടത്​. 

2017 മുതല്‍ കശ്​മീര്‍ താഴ്​വരയില്‍ പ്രവര്‍ത്തിച്ചയാളാണ്​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. 

പുല്‍വാമ ജില്ലയിലെ ഹാങ്​ലാമാര്‍ഗ്​ ഏരിയയില്‍ മറ്റൊരു ഭീകരനൊപ്പമാണ്​​ സെയ്​ഫുല്ലയേയും സൈന്യം വധിച്ചത്​

2019 ഫെബ്രുവരി 14ന്​ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ്​ ഇയാള്‍. പാകിസ്​താന്‍ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ജെയ്​ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ്​ അസ്​ഹര്‍, മൗലാന മസൂദ്​ അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ്​ ഇയാളെന്നും അധികൃതര്‍ വ്യക്​തമാക്കി.


أحدث أقدم