തിടനാട് പഞ്ചായത്ത് പ്രസിഡന്റിനെ പെരുംപാമ്പ് കടിച്ചു

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിന് പെരുംപാമ്പ് കടിയേറ്റു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തിടനാട് തണിനവാതിൽ ഭാഗത്ത്‌ സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്.സ്ഥലം ഉടമ പഞ്ചായത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടിച്ചു വനം വകുപ്പിന് കൈമാറുന്നതിനായി നാട്ടുകരോടൊപ്പം ശ്രമിക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. 

കൈക്ക് കടിയേറ്റ പ്രസിഡന്റ്‌ വിജി ജോർജ്ജിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിട് പാമ്പിനെ പിടിച്ച നാട്ടുകാർ വൈകിട്ടോടെ സ്ഥലത്ത് എത്തിയ മുണ്ടക്കയം വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.


Previous Post Next Post