രാജ്യത്തെ പാചക വാതക സിലിണ്ടർ വില കുറച്ചു.. പുതിയ വില നിലവിൽ


        
രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ.വാണിജ്യ സിലിണ്ടർ വിലയാണ് കുറച്ചത്.19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് ഇന്ന്  മുതൽ നിലവിൽ വരും. 5 മാസത്തിനിടെ 177.50 രൂപ കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.

കേരളത്തിലെ മറ്റു ജില്ലകളിൽ ഈ വിലയ്ക്ക് അനുപാതികമായ വില വ്യത്യാസം വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 177 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ലാതെ 860 രൂപയിൽ തുടരും.


أحدث أقدم