ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്നും 70 ലക്ഷത്തിന്റെ സാധനങ്ങൾ കടത്തി; രണ്ടു പേർ അറസ്റ്റിൽ






ആലുവ :   ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എം ടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ പരിശോധിച്ചപ്പോഴാണ് ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, തുടങ്ങിയ സാധനങ്ങളിൽ കുറവ് കണ്ടെത്തിയത്.കടത്തിയ വസ്തുക്കൾ പ്രത്യേക പാക്കറ്റുകളിലാക്കി ഇവർ മറിച്ച് വിൽക്കുകയായിരുന്നു..

Previous Post Next Post