കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നു.






കോട്ടയം :  യുഡിഎഫിന് ഭരണം നഷ്ടമായ കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത ചെയർപേഴ്സൺ തെരഞ്ഞെടുപ്പും കഴിഞ്ഞ തവണത്തേതിന്റെ ആവർത്തനമാകാനാണ് സാധ്യത. 
ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ.

22 അംഗങ്ങൾ വീതമാണ് നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. എതിർച്ചേരിയില അതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തും. ബിജെപി പിന്തുണയോടെയുള്ള ഭരണം ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. സ്വന്തം നിലയിൽ അധികാരത്തിലെത്താൻ ശ്രമിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകളിൽ അവർ ഏറെ പിന്നിലാണ്. 

കഴിഞ്ഞ തവണ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും എൽഡിഎഫ് തന്ത്രം പ്രതിരോധിക്കാനാകാതെ വീണു പോയ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. സിപിഎം വ‍‍‍ർഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാമെങ്കിലും ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ നഷ്ടം കനത്തതാണെന്ന് കോൺഗ്രസിന് അറിയാം. അതിനാൽ തന്നെ അത് നികത്താനുള്ള നീക്കമുണ്ടാകും.

أحدث أقدم