പാലാ - പൊൻകുന്നം റോഡിൽ വീണ്ടും അപകടം; ഒരു ജീവൻ കൂടി പൊലിഞ്ഞു.





പൊൻകുന്നം: പാലാ - പൊൻകുന്നം റോഡിൽ വീണ്ടും അപകടം. ഒരു ജീവൻ കൂടി പൊലിഞ്ഞു.

പാലാ റോഡിൽ ഒന്നാം മൈലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. 

പൊൻകുന്നം ഒന്നാംമൈൽ നരിയനാനി കള്ളികാട്ട് സെബാസ്റ്റ്യന്റെ മകൻ ജോസ് (20) ആണ് മരിച്ചത്. ഇന്നു രാവിലെ 10.15നായിരുന്നു അപകടം. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി.

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ശേഷം തിരിച്ചു വീട്ടിലേക്കു തന്നെ മടങ്ങാനായി ബൈക്ക് തിരിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
أحدث أقدم