കോവിഡ് മരണം തടയുന്നതിന് വാക്സിൻ ഫലപ്രദമായെന്ന് ഐസിഎംആർ






ന്യൂഡൽഹി : കൊറോണ ബാധിച്ച് മരണം തടയുന്നതിൽ വാക്‌സിന്റെ ഒന്നാം ഡോസ് 96.6% നവും രണ്ടാം ഡോസ് 97.5% ഫലപ്രദമെന്നും ഐസിഎംആർ. ഐസിഎംആറിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവാണ് ഇക്കാര്യം പറഞ്ഞത്.

കൊറോണയുടെ രണ്ടാം തരംഗത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ്. കൊറോണ വാക്സിൻ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് അതിവേഗത്തിൽ തന്നെ വാക്സിനേഷൻ വർധിച്ചു കൊണ്ടിരിക്കുകയാണ്. മേയ് മാസത്തിൽ പ്രതിദിനം 20 ലക്ഷം കൊറോണ വാക്സിനേഷനുകളാണ് നൽകിയിരുന്നത്. എന്നാൽ സെപ്തംബർ ആയപ്പോൾ ഇത് 78 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

രാജ്യത്തെ 35 ജില്ലകളിൽ പ്രതിവാര കൊറോണ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


أحدث أقدم